My Life is a Gift from God
എൻ ജീവിതമോ കൎത്തൻ ദാനമത്രെ
വന്ന നഷ്ടങ്ങളോ സ്വൎഗ്ഗപാതയത്രേ
എൻ മുറിവുകളോ തൻ കരം തൊടുവാൻ
എന്നെ താഴ്ത്തിയതോ സീയോനിൽ ചേൎക്കാൻ (2)
എൻ ആശ്വാസം ഉയരത്തിൽ ഇരിക്കയാലും
എൻ സാക്ഷി സ്വൎഗ്ഗോന്നതൻ ആകയാലും
എൻ വേരോ പഴകിയാലും പടരും
എൻ കൊമ്പോ വെട്ടിയെന്നാൽ തളിൎക്കും (2) (എൻ ജീവിതമോ…)
വ്യൎത്ഥ മാസങ്ങളോ അവകാശങ്ങളായി
കഷ്ട രാത്രികളോ എൻ ഓഹരിയായി (2)
എൻ നിന്ദകളോ പൎവ്വത സമമായി
എൻ നാളുകളോ നിൻ ശാസനയായി (2)
മറു വിലയായവൻ ഉയരെ ഉണ്ട് എന്നതിനാൽ(2)
എൻ ആശ്വാസം ഉയരത്തിൽ ഇരിക്കയാലും
എൻ സാക്ഷി സ്വൎഗ്ഗോന്നതൻ ആകയാലും
എൻ വേരോ പഴകിയാലും പടരും
എൻ കൊമ്പോ വെട്ടിയെന്നാൽ തളിർക്കും (2) (എൻ ജീവിതമോ…)
പ്രിയൻ അരുളിയതാൽ ഞാൻ അര മുറുക്കി
തൻ മഹിമയിൻ തേജസാൽ പൊതിഞ്ഞു എന്നെ (2)
അവൻ അതിർ വെക്കയാൽ തിര കവിഞ്ഞില്ലെന്മേൽ
താൻ അടച്ചതിനാൽ മൃത്യു ജയിച്ചില്ലെന്മേൽ (2)
മറു വിലയായവൻ ഉയരെ ഉണ്ട് എന്നതിനാൽ (2)
എൻ ആശ്വാസം ഉയരത്തിൽ ഇരിക്കയാലും
എൻ സാക്ഷി സ്വൎഗ്ഗോന്നതൻ ആകയാലും
എൻ വേരോ പഴകിയാലും പടരും
എൻ വേരോ പഴകിയാലും പടരും
എൻ കൊമ്പോ വെട്ടിയെന്നാൽ തളിർക്കും (2) (എൻ ജീവിതമോ…)
എൻ ക്ലേശത്തിൻ നാൾ സ്വൎഗ്ഗം ലാഭമാക്കി
എൻ അനൎത്ഥ കാലം നീങ്ങീ ആനന്ദമായി (2)
പ്രിയൻ അടുത്തിരിക്കാൻ കാലം അധികമില്ല
എൻ ദേശമെത്താൻ അതി ദൂരമില്ല (2)
(എൻ ജീവിതമോ…)
The Story Behind The Song
“It was through the grace and mercy of God that these lyrics were born, during a season of deep mental anguish and sorrow in 2008. In the midst of my pain, God spoke to me through Job 16:19: ‘Even now my witness is in heaven; my advocate is on high.’ When the world withholds justice and turns away, God remains faithful. He alone brings forth righteousness, shining it into the light.” — Harsha Thomas

